നയന്‍സിന്റെ വിവാഹമെന്നാണെന്ന ആരാധകരുടെ ചോദ്യത്തിന് വൈകാതെ മറുപടി ലഭിക്കും...

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിവാഹ നിശ്ചയം ഏറെക്കാലം മുന്‍പേ നടന്നിരുന്നു. സംവിധായകനായ വിഘ്‌നേശ് ശിവയുമായിട്ടായിരുന്നു നയന്‍സിന്റെ വിവാഹ നിശ്ചയം നടന്നത്. വിവാഹമെന്നാണെന്ന ആരാധകരുടെ ചോദ്യത്തിന് വൈകാതെ മറുപടി ലഭിക്കുമെന്നാണ് സൂചന. ഇരുവരും തങ്ങളുടെ വിവാഹത്തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍സ് പുതിയ ഓഫറുകളൊന്നും സ്വീകരിക്കാത്തത് ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ ലഹരി മരുന്ന് കേസില്‍ കുടുങ്ങിയതോടെ ഷാരൂഖ് ഖാന്‍ തന്റെ പുതിയ ചിത്രങ്ങളെല്ലാം നീട്ടിവച്ചിരിക്കുകയാണ്. നയന്‍താര നായികയാകുന്ന അറ്റ്‌ലിയുടെ ചിത്രവും ഇക്കൂട്ടത്തില്‍പ്പെടും. വിവാഹത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഡേറ്റ് ക്‌ളാഷ് വന്നേക്കുമെന്നതിനാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ നയന്‍സ് ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. സാമന്തയെയാണ് പകരക്കാരിയായി പരിഗണിക്കുന്നത്.വിഘ്‌നേശ് ശിവയുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍സ് ഏറെനാള്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നുവെങ്കിലും വിവാഹത്തീയതി പ്രഖ്യാപിച്ചിരുന്നില്ല. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് നയന്‍സ് സംവിധായകന്‍ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന നിര്‍മ്മാണ വിതരണ കമ്ബനിയും തുടങ്ങി.
https://www.facebook.com/Malayalivartha























