ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ഈ ഒരൊറ്റ കാര്യം മതിയെന്ന് സായ് പല്ലവി

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങള്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും ഫ്‌ലക്‌സിബിള്‍ ബോഡി ഉള്ള നടിയായ സായ് പല്ലവി ജിമ്മിലും പോകാറില്ല, വര്‍ക്ക് ഔട്ടും ചെയ്യാറില്ല. പകരം നടി ഡാന്‍സ് ആണ് ചെയ്യാറുള്ളതെന്നാണ് താരം പറയുന്നത്.
ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ഡാന്‍സ് ധാരാളമാണെന്നാണ് സായ് പല്ലവി പറയുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സമയം കളയുന്നത് നൃത്തം ചെയ്താണെന്നും താരം പറയുന്നു. നിത്യജീവിതത്തിലെ സ്ട്രസ്സ് കുറയ്ക്കാനും ബോഡി ഫിറ്റായി നിലനിര്‍ത്താനും ദിവസവും ഡാന്‍സ് ചെയ്താല്‍ മതിയെന്നാണ് വിദഗ്ധരും പറയുന്നത്.
https://www.facebook.com/Malayalivartha























