അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്.... പുനീത് രാജ്‍കുമാറിന്റെ വിയോഗത്തിൽ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഭാവന

കന്നഡ പ്രേക്ഷകരുടെ പ്രിയ താരം പുനീത് രാജ്‍കുമാര്‍ യാത്രയായിരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
കന്നഡയിലെ തന്റെ ആദ്യത്തെ നായകന്‍ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് നടി ഭാവന സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു.
ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകന്‍. ജാക്കീ വന്‍ ഹിറ്റായിരുന്നു. വികാരനിര്‍ഭരമായ കുറിപ്പാണ് ഭാവന്‍ പുനീത് രാജ്‍കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് എഴുതിയിരിക്കുന്നത്. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്.
കന്നഡയിലെ എന്റെ ആദ്യ നായകന്‍ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടന്‍. മൂന്ന് സിനിമകള്‍ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനില്‍ക്കും. നിങ്ങളെ ആഴത്തില്‍ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























