ചിരഞ്ജീവി സര്‍ജയ്ക്ക് പിന്നാലെ പനീതും; ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്! കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തില്‍ അനുസ്മരിച്ച് നടി മേഘ്ന രാജ്

കഴിഞ്ഞ ദിവസമാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത പുറത്ത് വന്നത്. നടനെ അനുസ്മരിച്ച് ഒട്ടനവധിപേരാണ് രംഗത്ത് എത്തിയത്. മികച്ച നടൻ എന്നതിലുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് പുനീത്. ഇപ്പോഴിതാ നടന്റെ മരണത്തിൽ അനുസ്മരിച്ചുകൊണ്ട് നടി മേഘ്ന രാജ് രംഗത്ത് എത്തിയിരിക്കുകയാണ്.
അന്തരിച്ച തന്റെ ഭര്‍ത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
ചിരഞ്ജീവി സര്‍ജയ്ക്ക് പിന്നാലെ പനീതും "ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്," അണ്‍ഫെയര്‍ ഗോഡ് എന്ന ഹാഷ്ടാഗിനൊപ്പമാണ് മേഘന കുറിച്ചത്. ഇന്നലെയാണ് 46 കാരനായ പുനീത് രാജ്കുമാര്‍ മരിക്കുന്നത്. പുനീതിനെ പോലെ തന്നെ അകാലത്തില്‍ വിടപറഞ്ഞ നടനാണ് ചിരഞ്ജീവി സര്‍ജയും. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവി മരിച്ചത്. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന നാലു മാസം ഗര്‍ഭിണിയായിരുന്നു.
അതേസമയം ഇന്നലെ രാവിലെയാണ് പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയിലായിരുന്നു നെഞ്ചുവേദ അനുഭവപ്പെട്ടത്. കന്നഡ സിനിമാലോകത്തിന്റെ പവര്‍ സ്റ്റാറായി നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോഗം എന്നത് ഏറെ വേദനയായി തീരുകയുണ്ടായി. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ്.
https://www.facebook.com/Malayalivartha























