ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച കത്രീനയും വിക്കിയും കല്യാണം കഴിക്കുമോ എന്നതാണ്...

ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാന്‍ പോവുകയാണോയെന്നാണ്. രാജസ്ഥാനില്‍ വച്ച് രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് കത്രീനയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നതെന്നും ഡിസംബറിലാണ് വിവാഹ തിയ്യതി കുറിച്ചിരിക്കുന്നതെന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലം കേട്ട് മൗനം പാലിച്ചിരുന്ന കത്രീനയും വിക്കിയും ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്.
താനും വിക്കിയും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്തയില്‍ യാതൊരുവിധ സത്യവുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ എങ്ങനെയാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് കത്രീന പറയുന്നു. എന്ത് തന്നെയായാലും ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പ്ലാനില്ലെന്ന് അഭിമുഖത്തില്‍ കത്രീന പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ നടിയുടെ ആരാധകര്‍ തയ്യാറായിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നടി വിവാഹം സര്‍െ്രെപസ് ആക്കി വച്ചിരിക്കുകയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.വിക്കിയും കത്രീനയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവച്ചത് മുതലാണ് ഇരുവരും ഏറെ കാലമായി പ്രണയത്തിലാണെന്നും ഡേറ്റിംഗിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഉറി ദി സര്‍ജിക്കല്‍ സ്‌െ്രെടക്കില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച വിക്കിയുടേതായി ഏറ്റവുമൊടുവില്‍ റീലിസായ സര്‍ദാര്‍ ഉദമിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























