പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകർ; ആരാധകന്‍ ആത്മഹത്യ ചെയ്തു, രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു, ഒരാൾ പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ ബോധരഹിതനായി നിലംപതിച്ചതായി ബന്ധുക്കൾ

കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണ വാർത്ത അറിഞ്ഞതിൽ മനംനൊന്ത് ആരാധകർ. ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കൂടാതെ രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം താങ്ങാനാകാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍റ്റുകൾ വ്യക്തമാകുന്നത്. പുനീതിന്‍റെ ഫോട്ടോയിൽ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍.
അതേസമയം ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. കര്‍ഷകനായ മുനിയപ്പക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. പുനീതിന്‍റെ കടുത്ത ആരാധകനായ ഇദ്ദേഹം താരത്തിന് ഹൃദയാഘാതം വന്നുവെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി.
പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ മുനിയപ്പ ബോധരഹിതനായി നിലംപതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ ഷിന്‍ഡോളി ഗ്രാമത്തില്‍ കടുത്ത പുനീത് ആരാധകനായ പരശുരാം ഹൃദയാഘാതം മൂലം രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. ദുഖം താങ്ങാനാവാതെ രാവിലെ മുതല്‍ ടെലിവിഷനുമുന്നിലിരുന്ന് കരയുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം അരിഞ്ഞത്.
അതോടൊപ്പം തന്നെ സൂപ്പര്‍സ്റ്റാറിന്‍റെ വിയോഗത്തില്‍ ദുഖം താങ്ങാനാവാതെ താന്‍ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോയില്‍ കൈയിടിച്ച് 35 വയസ്സുകാരനായ സതീഷ് ചികിത്സയിലാണ്. കൈപ്പത്തിയില്‍ ചോര വാര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. പുനീതിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗമാണിതെന്ന് സതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. ഇതേതുടർന്ന് സ്ഥിതി ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha























