ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചില ചിത്രങ്ങള്‍ മാത്രം ഡിലീറ്റ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി താരം

നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വേര്‍പിരിയലിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നാഗ ചൈതന്യയുമൊത്തുള്ള എല്ലാ ഫോട്ടോകളും ഡിലീറ്റാക്കിയിരുന്നു. എന്നിരുന്നാലും നാഗ ചൈതന്യയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ചില ചിത്രങ്ങള്‍ ഇപ്പോഴും സാമന്തയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.
വേര്‍പിരിയല്‍ ഘട്ടത്തില്‍ തന്നെ തങ്ങളുടെ ബന്ധത്തിന് കാരണമായ സൗഹൃദം വിലമതിക്കുന്നതാണെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. എന്നാലും നാഗ ചൈതന്യ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും റാണ ദഗ്ഗുബതിയുടെയും മിഹീകയുടെയും വിവാഹത്തില്‍ നിന്നുള്ള കുടുംബ ഫോട്ടോകളും ഇതുവരെ സാമന്ത ഡിലീറ്റാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha























