'ഇമ്മിണി ബല്യ അവധിക്കു' ശേഷം.... സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ആശംസയുമായി മനോജ് കെ ജയന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത് എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ്. നിരവധിപേരാണ് കുട്ടികള്‍ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ നടന്‍ മനോജ് കെ ജയന്‍ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.'അങ്ങിനെ 20 മാസത്തെ 'ഇമ്മിണി ബല്യ അവധിക്കു' ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നു
(എന്റെയൊന്നും കാലത്ത് .20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയുന്ന 'ലെ' ഞാന്‍) എന്റെ കൊച്ചു കൂട്ടുകാര്‍ക്ക്.വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ,ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടെ അദ്ധ്യാപകര്‍ക്കും.രക്ഷിതാക്കള്‍ക്കും... Great Day ', എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.
https://www.facebook.com/Malayalivartha























