പിറന്നാള്‍ ആഘോഷിച്ച് ഐശ്വര്യ റായ്...

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. 48ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐശ്വര്യ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരനായികയാണ്. ലോകമെമ്ബാടും ആരാധകരുള്ള ഐശ്വര്യയുടെ ആരാധകരായി താരങ്ങള്‍ തന്നെയുണ്ട്. ഇന്നും തന്റെ താരപദവിയ്ക്ക് കോട്ടം വരാതെ കാക്കുന്ന ഐശ്വര്യയെ പുതിയ തലമുറയിലെ താരങ്ങളും ബഹുമാനത്തോടെയാണ് കാണുന്നത്.
സോഷ്യല്‍ മീഡിയയും ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തുകയാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ. തമിഴിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറിയ ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാന്‍ ആണ്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍.
പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ തിരിച്ചുവരവ് സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha























