ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവതാരകയുടെ പ്രതികരണം?

ആരെയെങ്കിലും ചതിച്ചോ എന്ന ചോദ്യത്തിന് പ്രശസ്ത വി ജെയായ അനുഷ ദണ്ഡേക്കര്‍ പറയുന്നത് ഇങ്ങനെയാണ്. ഇരുപതാം വയസില്‍ താന്‍ കാമുകനെ വഞ്ചിച്ചതായി അനുഷ ദണ്ഡേക്കര്‍ പറയുന്നു. ഞായറാഴ്ച രാത്രി തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് അവതാരകയുടെ പ്രതികരണം.ആരെയെങ്കിലും ചതിച്ചോ എന്ന ചോദ്യത്തിന് എന്റെ ഇരുപതാം വയസിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്തുവെന്നും പരസ്പരം മനസിലാക്കി ഞങ്ങള്‍ ഇന്ന് നല്ല സുഹൃത്തുക്കളാണെന്ന് അവതാരക പ്രതികരിച്ചു. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി അനുഷ ദണ്ഡേക്കര്‍ ബിഗ് ബോസ് 15 ഹൗസില്‍ പ്രവേശിക്കുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഷോ അവതാരകന്‍ ഇത് നിഷേധിക്കുകയും ചെയ്തു. ബിഗ് ബോസ് 15 ലെ മത്സരാര്‍ത്ഥി കരണ്‍ കുന്ദ്രയും അനുഷ ദണ്ഡേക്കറും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു, എങ്കിലും കഴിഞ്ഞ വര്‍ഷം വേര്‍പിരിയുകയും ചെയ്തു. കഴിഞ്ഞ എപ്പിസോഡില്‍ ഷമിത ഷെട്ടിയുമായുള്ള വേര്‍പിരിയലിന്റെ വിശദാംശങ്ങള്‍ കരണ്‍ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹം പേരുകളൊന്നും പരാമര്‍ശിച്ചില്ല.
https://www.facebook.com/Malayalivartha























