വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്മാര്‍ ഒന്നിക്കുന്നു....

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് എന്താടാ സജിയെന്ന് പേരിട്ടു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. 2006ല്‍ റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.
https://www.facebook.com/Malayalivartha























