താരരാജാവ് ഷാരൂഖ് ഖാന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ആര്‍ഭാടമില്ലാതെ...

ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്‍ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത് ആര്‍ഭാടമില്ലാതെയാണ്. 56ാം ജന്മദിനത്തില്‍ താരത്തിന്റെ ബംഗ്ലാവായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും ഷാരൂഖ് തയ്യാറായില്ല. ഇതാദ്യമായിട്ടാണ് മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഷാരൂഖ് പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കൈവീശി അഭിസംബോധന ചെയ്യാന്‍ മടികാട്ടിയത്. മകന്‍ ജാമ്യം നേടി വീട്ടിലെത്തിയതിനാല്‍ ഇക്കുറി പിറന്നാള്‍ ഭംഗിയായി താരകുടുംബം ആഘോഷിക്കും എന്നാണ് കരുതിയത്. എന്നാല്‍ ഈ ദിനം ശാന്തമായി കഴിച്ചുകൂട്ടാനാണ് ഷാരൂഖ് തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം താരത്തെ കാണാന്‍ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിനോട് ഷാരൂഖിന്റെ മാനേജര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാന്‍ സമ്മാനങ്ങളും ബാനറുകളുമായിട്ടാണ് ആരാധകര്‍ തടിച്ചു കൂടിയത്.
https://www.facebook.com/Malayalivartha























