കത്രീനയുടെ സൗന്ദര്യത്തെ കുറിച്ച് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാവുകയാണ് കത്രീന കൈഫ്. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് നടി ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം ഒരു മാസികയുടെ കവര്‍ ചിത്രത്തിന് നടി പോസ് ചെയ്തതോടെയാണ് ഇത്തരം ആരോപണങ്ങള്‍ രൂക്ഷമാവുന്നത്. കത്രീനയുടെ സൗന്ദര്യം എന്നത് മുഴുവനും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നേടിയെടുത്താണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. 38 കാരിയായ കത്രീന ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും, പ്ലാസ്റ്റിക് സര്‍ജറി കത്രീനയുടെ മുഖം നശിപ്പിച്ചുവെന്നും, ഇപ്പോള്‍ തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. 'പ്ലാസ്റ്റിക് സര്‍ജറി ഒരു ലഹരിയാണെന്നാണ് തോന്നുന്നത്. പലപ്പോഴും ആളുകള്‍ ഇത് അമിതമായി ചെയ്യുകയാണ്. ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ തിരിച്ചവരാന്‍ പോലും സാധിക്കില്ല' ഒരാളുടെ ട്വീറ്റ്. എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയ ആയതായി കത്രീന എവിടേയും പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























