തന്റെ ആരോഗ്യസംരക്ഷണത്തെ കുറിച്ച് ആരാധകരോട് തുറന്ന് പറഞ്ഞ് തമന്ന ഭാട്ടിയ

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത താരങ്ങളില്‍ ഒരാളാണ് തമന്ന. ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന പല വിദ്യകളും ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട് താരം. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളിലൂടെയാണ് പലപ്പോഴും തമന്ന ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആരാധകരെ അറിയിക്കുന്നത്. ഉണക്കമുന്തിരിയുടെയും വാല്‍നട്ടിന്റെയും ഗുണങ്ങളെപ്പറ്റിയും തമന്ന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ നല്ലതാണ് എന്നാണ് തമന്ന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഒമേഗ 3 കൊണ്ട് സമ്പന്നമാണ് വാല്‍നട്ട്. കറുത്ത ഉണക്ക മുന്തിരിയില്‍ ആന്റി ഓക്‌സിഡന്റുകളും അയണും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുടി കൊഴിച്ചില്‍ കുറയുന്നതിനും രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും ഉണക്കമുന്തിരി സഹായിക്കുന്നു.ധാരാളം വെള്ളം കുടിക്കുക. സൂപ്പുകളും മറ്റ് പഴങ്ങളുടെ ജ്യൂസും കുടിക്കുക. ഇതിലൂടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍.തമന്നയുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ് തൈര്. ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ ദിവസേന തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കൂടുതല്‍ നല്ലതാണെന്നും തമന്ന കുറിക്കുന്നു.
https://www.facebook.com/Malayalivartha























