പെണ്‍മക്കളെ പഠിപ്പിക്കൂ... അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ... ആവശ്യമുള്ളയിടത്ത് പ്രതികരിക്കാനും അവരെ പ്രാപ്തമാക്കു... സമാന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പെണ്‍കുട്ടികളെ വിദ്യാഭ്യാസം നല്‍കി അവരെ ധൈര്യത്തോടെ ജീവിക്കാന്‍ പഠിപ്പിക്കണമെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു. പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തെ കുറിച്ച് തന്റെ ജീവിതാനുഭവം മുന്‍നിര്‍ത്തിയാണ് താരം ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചത്. പെണ്‍മക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കൂ എന്നാണ് പോസ്റ്റില്‍ പറയുന്നത്. അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ എന്നും സാമന്ത പോസ്റ്റിലൂടെ പറയുന്നു. അവനവനെ സ്‌നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെണ്‍മക്കളെ പഠിപ്പിക്കുന്നതിനൊപ്പം ആവശ്യമുള്ളയിടത്ത് പ്രതികരിക്കാനും അവരെ പ്രാപ്തമാക്കാന്‍ പറയുകയാണ് സാമന്ത. നിരവധി പേരാണ് സാമന്ത നല്‍കുന്ന ഈ സന്ദേശത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അടുത്തിടെയാണ് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹബന്ധം താരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ താരം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. ഇതിനെതിരെയും സാമന്ത പ്രതികരിച്ചിരുന്നു. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.
https://www.facebook.com/Malayalivartha

























