ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു... ഞങ്ങള്‍ ഞങ്ങളുടെ അമ്മമാരുടെ വയറ്റില്‍ ആയിരുന്നപ്പോഴേ സൗഹൃദം സ്ഥാപിച്ചതാണ്

ജനിക്കുന്നതിന് മുന്‍പേ തങ്ങളുടെ സൗഹൃദം ആരംഭിച്ചതാണെന്ന് പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി നടന്‍ സൂര്യ പറയുന്നു. പുനീതിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, ഞങ്ങളുടെ അമ്മമാര്‍ ഗര്‍ഭിണികളായിരുന്ന സമയത്താണ് ഞാനും പുനീതും ആദ്യമായി കണ്ടതെന്നും താരം വേദനയോടെ പറയുന്നു. അന്ന് എന്റെ അമ്മ നാലുമാസവും, പുനീതിന്റെ അമ്മ ഏഴ് മാസവും ഗര്‍ഭിണിയാണ്. എന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അമ്മയ്ക്കും ഈ മരണം ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് സൂര്യ പറഞ്ഞു. ഈ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്റെ കുടുംബവും അണ്ണന്റെ കുടുംബവും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. എന്റെ അച്ഛന്‍ ശിവകുമാറിന് ആ കുടുംബവുമായി അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.'അദ്ദേഹം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























