ആര്യയുടെ പുതിയ വീട്ടിൽ മുൻ ഭർത്താവ്: ഇരുവരും വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ; ചിത്രങ്ങളും വീഡിയോയും വൈറൽ

അവതാരകയും അഭിനേത്രിയും ബിഗ്‌ബോസ് താരവുമായ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്.
ആര്യ സതീഷ് ബാബു ഒരു ഇന്ത്യൻ മോഡൽ കൂടിയാണ്. നടി സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ താരമാണ്. തന്റെ ജീവിതത്തിലെ എല്ലാ കൊച്ചു കൊച്ചു സന്തോഷങ്ങളും ആരാധകരോട് പങ്കുവയ്ക്കുന്ന താരം പുതിയ വീടിന്റെ ദൃശ്യങ്ങൾ പങ്കുവച്ചപ്പോൾ വീട്ടിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
മകളുടെ കൂടെ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിനൊപ്പം ഗൃഹപ്രവേശവും നടത്തുകയായിരുന്നു താരം. പക്ഷെ പുതിയ അതിഥിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനുമായി വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം മകളുമായി തനിച്ചായിരുന്നു ആര്യയുടെ താമസം.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരാവുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജനിക്കുന്ന കുഞ്ഞിന് ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് റോയ എന്ന പേരിടാൻ ആഗ്രഹിച്ചിരുന്നെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.
ആഘോഷങ്ങൾക്കും മറ്റുമായി അച്ഛനൊപ്പം മകൾ പോകാറുണ്ട്. വേര്‍പിരിഞ്ഞാലും ഭര്‍ത്താവുമായി ഇപ്പോഴും അടുത്ത സൗഹൃദമാണെന്ന് ആര്യ പറയാറുണ്ട്. പുതിയ വീട്ടിലേയ്ക്ക് എത്തിയപ്പോഴും ഈ അടുപ്പം ആര്യ സൂക്ഷിച്ചതിന് തെളിവായിരുന്നു രോഹിത്തിന്റെ സന്ദർശനം. രോഹിത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാണ്.
ഇത്തവണ ദീപാവലി ആഘോഷിക്കാൻ രോഹിത്തിൻ്റെ വീട്ടിലേക്ക് ആര്യയും മകളും പോയതാണോ, അതോ ആര്യയുടെ വീട്ടിലേക്ക് രോഹിത് വന്നതാണോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും ഇരുവരുടെയും സൗഹൃദത്തിന് ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. സിംഗിള്‍ ലൈഫുമായി മുന്നോട്ട് പോകാനാണ് താത്പര്യമെന്ന് പ്രതികരിച്ചിരുന്ന താരം ഇപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതായി അടുത്തിടെ വാർത്തകൾ പുറത്ത് വന്നിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതല്‍ ഒന്നര രണ്ട് വര്‍ഷമായി ഡിപ്രഷനിലായിരുന്നുവെന്നും ആര്യ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha























