ദുബായില്‍ നിന്നും പുത്തന്‍ ലുക്കില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ മഞ്ജു വാര്യര്‍. 14 വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചെത്തിയപ്പോള്‍ പണ്ട് ഉണ്ടായിരുന്ന അതേസ്‌നേഹം തന്നെയാണ് മലയാളികള്‍ താരത്തിന് ഇപ്പോഴും നല്‍കുന്നത്. തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം തമിഴിലും തന്റെ അരങ്ങേറ്റം നടത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിനായിട്ടാണ് മഞ്ജു ദുബായില്‍ എത്തിയത്. അവിടെ ആരാധകരോട് കുശലം പറഞ്ഞു സെല്ഫിയെടുത്തും നിറഞ്ഞു നിന്ന താരത്തിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേ നേടിയിരിക്കുന്നത്.
മഞ്ജു വാര്യര്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയത് വ്യത്യസ്തമായ ലുക്കിലായിരുന്നു. മുടി പോണിടെയില്‍ കെട്ടി എത്തിയാണ് താരം ഉദ്ഘാടനത്തിന് എത്തിയത്. 'നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്നത് വളരെ പ്രധാനമാണ്' എന്ന അടിക്കുറിപ്പോടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
പ്രീസ്റ്റ്, ചതുര്‍ മുഖം, എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍മുഖം ടെക്‌നോഹൊറര്‍ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവര്‍ത്തകരും ചതുര്‍മുഖത്തില്‍ ഉണ്ട്.
പ്രീസ്റ്റില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു മഞ്ജു എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. അണിയറയില്‍ നിരവധി ചിത്രം ഒരുങ്ങുന്നുണ്ട്. മരയ്ക്കാര്‍ അറബി കടലിന്റെ സിഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം. ലളിത സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ,വെള്ളരിക്കാപ്പട്ടണം, 9 എംഎം എന്നിവയാണ് മഞ്ജുവിന്റെ പുറത്ത് വരാനുള്ള ചിത്രങ്ങള്‍.
സഹോദരന്‍ മധു വാര്യര്‍ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലേക്കും തന്റെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് മഞ്ജു. മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് എന്‍ട്രി. ധനുഷ് നായകനായ അസുരനിലൂടെ മഞ്ജു തമിഴില്‍ അരങ്ങേറിയിരുന്നു.
https://www.facebook.com/Malayalivartha

























