കത്രീനയ്‌ക്കൊപ്പം താമസിക്കാന്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് വിക്കി കൗശല്‍, വിവാഹം രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ?

വിക്കി കൗശല്‍, കത്രീന കൈഫും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈയിലെ ജുഹുവിലെ രാജ്മഹല്‍ അപ്പാര്‍ട്ടുമെന്റുകളില്‍ കുറച്ചുകാലമായി ഇരുവരും വീട് നോക്കുകയായിരുന്നു. 2021 ജൂലൈയില്‍ വിക്കി ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാം നില വാടകയ്ക്കെടുത്തു.60 മാസത്തേക്ക്, അതായത് 5 വര്‍ഷത്തേക്കാണ് വിക്കി അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിക്കി സെക്യൂരിറ്റി ഡെപ്പോസിറ്റായി 1.75 കോടി രൂപ അടച്ചതായി റിപ്പോര്‍ട്ടുണ്ട്. ആദ്യ 36 മാസത്തെ വാടക എട്ട് ലക്ഷം രൂപയാണ്. അടുത്ത 12 മാസത്തേക്കുള്ള വാടക 8.40 ലക്ഷം രൂപയായിരിക്കും. ബാക്കിയുള്ള വര്‍ഷത്തേക്കുള്ള വാടക പ്രതിമാസം 8.82 ലക്ഷം.
കത്രീന കൈഫ്- വിക്ക് കൗശൽ വിവാഹ വാർത്തയാണ് ബോളിവുഡിൽ ഇപ്പോഴും ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇരുവരും വിവാഹ വാർത്തയോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ഏറെ നാളായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ ഡിസംബറിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബറിൽ വിവാഹം നടക്കുമെന്നും വിവാഹ വേദിയെ കുറിച്ചുമെല്ലാം ഇതിനകം വിവിധ റിപ്പോർട്ടുകളുണ്ട്. ഡിസംബർ ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ.രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ വെച്ചാണ് വിവാഹം. രാജസ്ഥാൻ ദേശീയ ഉദ്യാനത്തിൽ നിന്ന് മുപ്പത് മിനുട്ട് മാത്രം അകലെയാണ് ഈ സ്ഥലം. വിവാഹം ഇവിടെ വെച്ചായിരിക്കണമെന്നത് കത്രീന കൈഫിന്റെ ആഗ്രഹമാണെന്നടക്കം വാർത്തകളുണ്ട്.
https://www.facebook.com/Malayalivartha























