ഒരു പൂ ചോദിച്ചു, ഞാന്‍ ഒരു പൂന്തോട്ടം തന്നെ തിരിച്ചുകൊടുത്തു.... സ്റ്റാര്‍ മാജിക് എന്ന താര പരിപാടിയിലെ വിവാദത്തെ കുറിച്ച് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

സ്റ്റാര്‍ മാജിക് എന്ന താര പരിപാടിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍ മാജിക് എന്ന താര പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു.
ആ എപ്പിസോഡ് വലിയ വിവാദമാകുകയും ചെയ്തു. 'ഞാന്‍ മലയാള സിനിമയുടെ എന്തോ വലിയൊരു ഭാഗമാണ് അല്ലെങ്കില്‍ ഞാന്‍ തന്നെയാണ് മലയാളസിനിമ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍.
സിനിമയുമായി വലിയ ബന്ധമൊന്നുമില്ലാത്തൊരാള്‍ ഇങ്ങനെ പറയുമ്‌ബോള്‍ എന്തിനു നമ്മള്‍ കേട്ട് നില്‍ക്കണം ഒരു മിമിക്രിക്കാരന്‍ എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്‌ബോള്‍ എന്തുകൊണ്ട് അദ്ദേഹത്തിന് അത് സഹിക്കുന്നില്ല അദ്ദേഹത്തിന്റെ പ്രൊഫഷനല്ലേ അത് എന്തിനാണ് മിമിക്രിക്കാരന്‍ എന്ന ഒരു ലേബലിനോട് ഇത്ര വിരക്തി കാണിക്കുന്നത് അന്ന് ഷോയില്‍ എന്റെ 'ഉരുക്കുസതീശന്‍' എന്ന സിനിമയിലെ ഒരു ഡയലോഗ് മറ്റു ടീമംഗങ്ങളോട് കൂടി ചര്‍ച്ച ചെയ്തിട്ടാണ് പറഞ്ഞത്.
എന്നിട്ട് വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞ ആ ഡയലോഗിന് എന്റെ വ്യക്തിപരമായ പ്രതികരണമെന്ന മുഖച്ഛായ നല്‍കി. അത് ഞാന്‍ വ്യക്തിവൈരാഗ്യം കൊണ്ട് പറഞ്ഞതാണെന്ന രീതിയില്‍ വളച്ചൊടിച്ച് അവതരിപ്പിച്ചു. അവര്‍ പറയുന്നതെല്ലാം ഞാന്‍ തമാശയായി കരുതണം, എങ്കില്‍ പിന്നെ ഞാന്‍ പറയുന്നതൊക്കെ അവരും തമാശയായി എടുക്കണ്ടേ
അതൊരു ന്യായമായ കാര്യം മാത്രമല്ലേ ചോദിച്ചു വാങ്ങുക എന്ന പറയില്ലേ, അത് മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. ഒരു പൂ ചോദിച്ചു, ഞാന്‍ ഒരു പൂന്തോട്ടം തന്നെ തിരിച്ചുകൊടുത്തു. അവര്‍ എന്നെ ഒന്ന് ചൊറിയാന്‍ ശ്രമിച്ചു.
തിരിച്ച് ഞാന്‍ നന്നായി മാന്തിക്കൊടുത്തു. എന്നെ തലക്കിട്ടടിച്ചത് കാണിക്കാതിരിക്കുകയും ഞാന്‍ തിരിച്ചുകൊടുത്തത് കാണിക്കുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്. 2017 ല്‍ നടന്ന ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ ബാക്കിപത്രമാണിത്. മിമിക്രിക്കാര്‍ക്ക് എന്നോട് എപ്പോഴുമുള്ള ശത്രുതയുടെ തുടര്‍ച്ചയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
https://www.facebook.com/Malayalivartha























