തമിഴ് നടന്‍ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തമിഴ് നടന്‍ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. താരത്തിന്റെ ചെന്നൈയിലുള്ള വീടിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
തമിഴ്‌നാട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് ഭീഷണി കോള്‍ എത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. താരത്തിന്റെ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 27 കാരനെ പിടികൂടിയതായി പോലീസ് അറിയിച്ചു. വില്ലുപുരം സ്വദേശിയായ എസ് ഭുവനേശ്വരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെയും ഇത്തരത്തിലുള്ള ഭീഷണി കോളുകള്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, കമല്‍ ഹാസ്സന്‍, അജിത്, മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മുഖമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലേക്ക് ഇയാള്‍ വ്യാജ ഭീഷണി കോളുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷവും നടന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയായ മണികണ്ഠന്‍ എന്ന യുവാവ് അറസ്റ്റിലായിരുന്നു. വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്‌ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് യുവാവ് ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha























