Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍... ആശംസയുമായി സാമന്ത; പിറന്നാള്‍ ദിനത്തില്‍ താരത്തെ കുറിച്ച് അധികം ആരും അറിയാത്ത ഒരുരഹസ്യം കൂടി?

18 NOVEMBER 2021 06:45 PM IST
മലയാളി വാര്‍ത്ത

കഠിന പ്രയത്‌നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് നയന്‍താര. താരത്തിന്റെ 37ാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകത്തെ സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് സാമന്ത ബെര്‍ത്ത്‌ഡേ ഗേള്‍ നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്നത്. 'അവള്‍ വന്നു, അവള്‍ കണ്ടു, അവള്‍ ധൈര്യപ്പെട്ടു, അവള്‍ സ്വപ്നം കണ്ടു, അവള്‍ പെര്‍ഫോം ചെയ്തു, അവള്‍ കീഴടക്കി ഹാപ്പി ബെര്‍ത്ത്‌ഡേ നയന്‍', സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നയന്‍താരയുടെ പിറന്നാള്‍ ആഘോഷത്തില്‍നിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാത്തുവാക്കുല രണ്ടു കാതല്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചായിരുന്നു നയന്‍സിന്റെ പിറന്നാള്‍ ആഘോഷം. സാമന്ത, നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്കായി വിഘ്‌നേഷ് ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. നയന്‍താര എന്നെഴുതി കേക്കും വിഘ്‌നേഷ് തന്റെ പ്രിയതമയ്ക്കായി ഒരുക്കിയിരുന്നു.

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. വിഘ്‌നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു.

നയന്‍താര ഒരു പോളിഡാക്‌റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണ് പോളിഡാക്‌റ്റൈല്‍ എന്നത്.

ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്. അത് വളരെ നേരിയതും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലുമാണ്. താരത്തിന്റെ പല ചിത്രങ്ങളിലും സൂക്ഷിച്ച് നോക്കിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (9 minutes ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (29 minutes ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (1 hour ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (1 hour ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (1 hour ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (2 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (3 hours ago)

അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends