സീരിയല്‍ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി.... വിവാഹിതയാകാന്‍ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു

സീരിയല്‍ നടി ആലീസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നവംബര്‍ 18 ന് താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു.
പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. 'നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുന്‍പേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു,' വിവാഹം വൈകാന്‍ കാരണമായി ആലീസ് പറഞ്ഞത് ഇതാണ്.
മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് ഇപ്പോള്‍ സി കേരളത്തിലെ 'മിസിസ് ഹിറ്റ്‌ലര്‍' എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
വിവാഹത്തിനു മുന്‍പായി ആലീസിന് സര്‍പ്രൈസായി ബ്രൈഡല്‍ പാര്‍ട്ടി ഷവര്‍ ഒരുക്കിയിരുന്നു പ്രിയപ്പെട്ടവര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കസിന്‍സെല്ലാം എത്തിയിട്ട് തന്നെ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ആലീസ് പറഞ്ഞത്. തിരക്ക് കാരണം ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കസിന്‍സ് തനിക്കായൊരുക്കിയ കേക്ക് ഇഷ്ടമായെന്നും ആലീസ് വീഡിയോയില്‍ പറയുന്നുണ്ട്.
വിവാഹശേഷം അഭിനയിക്കുന്നത് സച്ചുവിന് പ്രശ്‌നമില്ലെന്നും ആലീസ് പറഞ്ഞു. ഇന്റിമേറ്റ് സീനുകള്‍ കണ്ടാലും പ്രത്യേകിച്ചൊന്നും പറയാറില്ല. ഞാന്‍ അങ്ങനെയല്ല. ഞാന്‍ കുറച്ചൊക്കെ പൊസസ്സീവാണ്, ചിലരോട് സംസാരിക്കുന്നതൊന്നും എനിക്കിഷ്ടമല്ലെന്നുമായിരുന്നു ആലീസ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























