Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചില നേരങ്ങളില്‍ പ്രതികരിക്കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികരണം... ഹോട്ടലില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ

19 NOVEMBER 2021 06:39 PM IST
മലയാളി വാര്‍ത്ത

കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവെച്ചു എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിനിമാ നിര്‍മാണ കമ്ബനി ബില്‍ തുക അടക്കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ള സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞ് വെച്ചുവെന്ന വാര്‍ത്ത അതിവേഗം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയുംചെയ്തു.

ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് കൊണ്ടാണ് കാളിദാസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയിലൂടെ മെന്ന ആബെല്‍ സ്റ്റാക്കിന്റെ ഒരു വാചകമാണ് താരപുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. 'ചില നേരങ്ങളില്‍ പരീക്ഷണങ്ങളാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികരണം' എന്നാണ് കാളിദാസ് കുറിച്ചത്.

മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് കാളിദാസ് ജയറാം അടക്കമുള്ള സംഘത്തെ തടഞ്ഞു വെച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴിലെ ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് മൂന്നാറിലെത്തിയത്.

ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്‌റ്റോറന്റ് ബില്ലും നല്‍കാതെ ഹോട്ടലില്‍ നിന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ സംഘത്തെ തടയുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങള്‍ നേരിടുന്നുണ്ടെന്നും പണം നാളെ അടക്കാമെന്നും സിനിമാ സംഘം അറിയിച്ചിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹോട്ടലുടമ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് സിനിമാ സംഘവും ഹോട്ടലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹോട്ടലിന്റെ ഗേറ്റ് അടക്കുകയും ചെയ്തു. മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിര്‍മാണ കമ്ബനി ഒരു നിശ്ചിത തുക അടക്കുകയും ബാക്കി പണം മടങ്ങുന്നതിന് മുന്‍പ് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തത്. ശേഷം അവര്‍ പോവുകയും ചെയ്തു. എന്നാല്‍ കാളിദാസ് ജയറാമിനെ തടഞ്ഞ് വെച്ചെന്നുള്ള വാര്‍ത്ത വ്യാപകമായി വൈറലായി.

ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രവേശിച്ച കാളിദാസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നായകനായി മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. പൂമരം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു തിരിച്ച് വരവ്. പിന്നീട് മൂന്ന് മലയാള സിനിമകളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലൊരുക്കിയ പാവ കഥകള്‍ എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക പ്രശംസ താരപുത്രന്‍ നേടി എടുത്തിരുന്നു.

നിലവില്‍ മലയാളത്തിലും തമിഴിലുമായി നാലോളം സിനിമകളാണ് കാളിദാസിന്റേതായി വരാനിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വൈകാതെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. തമിഴില്‍ വിക്രം, രജനി എന്നീ സിനിമകളുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends