തന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് നസ്രിയയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു....

ബാലതാരമായെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നസ്രിയ. ചുരുങ്ങിയ സമയം കൊണ്ടാണ് ആയിരക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍നിന്നും ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും 'കൂടെ' സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. ഇന്‍സ്റ്റഗ്രാമില്‍ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സ്‌നേഹ നിമിഷങ്ങളും നസ്രിയ ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ വീട്ടിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
'കെട്ടിപ്പിടിക്കില്ലെന്ന് അമ്മ പറയും. പക്ഷെ വിഷമകരമായ ഒരു ദിവസം അല്ലെങ്കില്‍ ദുഃഖകരമായ ഒരു വാര്‍ത്ത അറിഞ്ഞ ശേഷമോ ഞാന്‍ അമ്മയുടെ ചുറ്റും കൈ ചേര്‍ത്തുപിടിച്ചാല്‍ ഏറ്റവും ഒടുവില്‍ ആ പിടുത്തം വിടുന്നത് അമ്മയാവും. പിറന്നാളിന് സമ്മാനം വേണ്ടെന്ന് അച്ഛന്‍ പറയും. എന്നാല്‍ ഒരു പെട്ടി നിറയെ ചോക്ലേറ്റും ഒരു കാര്‍ഡും അതില്‍ നല്ലൊരു സന്ദേശവും എഴുതി കൈമാറിയാല്‍ അച്ഛന്റെ മുഖം തിളങ്ങുന്നത് എനിക്ക് കാണാം.
അച്ഛന്‍ ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഒരു കുട്ടിയാണ്. അത് അദ്ദേഹത്തിനറിയാം എന്നോട് ഒരിക്കലും അനിയന്‍ ഐ ലവ് യൂ പറയാറില്ല. എന്നാല്‍ വീട് വൃത്തിയാക്കും മുന്‍പ് പാചകം ചെയ്തു തീര്‍ക്കാനുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍, എനിക്ക് മുന്‍പേ അവന്‍ വീട് മുഴുവന്‍ വൃത്തിയാക്കിയിരിക്കും. ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാന്‍ പാടുപെടുന്നെങ്കില്‍ ഇങ്ങോട്ടു താ എന്നവന്‍ പറയും. ഒന്ന് നോക്കുക പോലും ചെയ്യാതെ അവന്‍ അത് തുറന്നിരിക്കും,' നസ്രിയ കുറിച്ചു.
https://www.facebook.com/Malayalivartha























