‘ജീവിതത്തിലേക്കുള്ള പ്രണയലേഖനം’, സാമന്തയുമായുള്ള വേര്‍പിരിയലിന് ശേഷമുള്ള നാഗ ചൈതന്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ടോ?

സാമന്തയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമുള്ള തന്റെ ആദ്യ പോസ്റ്റ് ആരാധകരുമായി പങ്കുവെച്ച് നാഗ ചൈതന്യ. താന്‍ അടുത്തിടെ വായിച്ച ഒരു പുസ്തകത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്യുകയും അതിനെ ‘ജീവിതത്തിലേക്കുള്ള പ്രണയലേഖനം’ എന്ന് വിളിക്കുകയും ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റാണ് താരം പങ്കുവെച്ചത്.
വളരെ സ്വകാര്യമായ വ്യക്തി ജീവിതം പുലർത്തുന്നതിനാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് നിരവധി അഭിമുഖങ്ങളില്‍ നാഗ ചൈതന്യ പറഞ്ഞിട്ടുണ്ട്. ഇതുവരെ 52 ഫോട്ടോകള്‍ മാത്രമാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ ഈ മാസം ആദ്യ ആഴ്ചയിലാണ് കേട്ടതൊക്കെ സത്യമാണെന്നും നിയമപരമായി വേര്‍പിരിയുകയാണെന്നും അറിയിച്ച് ഇരുവരും രംഗത്ത് വന്നത്. ഭാര്യ-ഭര്‍ത്താവ് എന്ന റോളില്‍ നിന്നും മാറി ഇനി മുതല്‍ സുഹൃത്തുക്കളായി തുടരുമെന്നാണ് രണ്ടാളും ഒരുപോലെ അറിയിച്ചത്. പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞതായി ഒക്ടോബര്‍ രണ്ടിന് സാമന്തയും നാഗ ചൈതന്യയും അറിയിക്കുകയായിരുന്നു.
പരസ്പര സമ്മതത്തോടെയാണ് ഇരുവരു വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പ്രഖ്യാപനം പങ്കിട്ടതിന് ശേഷം, ഇപ്പോള്‍ ഒരു മാസത്തിലേറെയായി ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു നാഗ ചൈതന്യ. ഇതിന് ശേഷമാണ് പുതിയ പോസ്റ്റുമായി താരം രംഗത്തെത്തിയത്.
വിവാഹമോചനത്തെ കുറിച്ചുള്ള എഴുത്ത് മാത്രം പങ്കുവെച്ചത് അല്ലാതെ ഇതുവരെ നാഗചൈതന്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സാമന്തയുമായി വേര്‍പിരിയാന്‍ മാത്രം ഉണ്ടായ പ്രശ്‌നത്തെ കുറിച്ചോ ദമ്പതിമാര്‍ക്കിടയിലെ മറ്റ് കാര്യങ്ങളോ നാഗ പറഞ്ഞിട്ടില്ല. ഒപ്പം താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പേജുകളില്‍ സാമന്തയുടെ ചിത്രങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























