Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നു... അജിത്ത് ശാലിനി പ്രണയകഥ

21 NOVEMBER 2021 08:04 PM IST
മലയാളി വാര്‍ത്ത

തമിഴകത്തിന് മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് ആയിരുന്നു. ബാലതാരമായിരുന്നപ്പോള്‍ പോലും അഭിനയത്തില്‍ മുതിര്‍ന്ന വരെ വെല്ലുന്ന പ്രകടനമായിരുന്നു ശാലിനി കാഴ്ചവെച്ചത്. മമ്മൂട്ടി ചിത്രം സന്ദര്‍ഭം അടക്കമുള്ള സിനിമകളിലും ശാലിനി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായിരുന്നപ്പോള്‍ തന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി തിളങ്ങുകയായിരുന്നു. അത്രത്തോളം അഭിനയത്തില്‍ ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990 ല്‍ ആണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്.

പിന്നീട് ഏഴ് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നു. ശേഷം 1997ല്‍ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വിജയിയുടെ നായികയായി. തമിഴിലും സിനിമ സൂപ്പര്‍ ഹിറ്റായതോടെ ശാലിനിക്ക് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു.

ഇന്നും ഏത് നായിക തിരികെ സിനിമയില്‍ സജീവമാകണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് സിനിമാ പ്രേമികളോട് ചോദിച്ചാല്‍ ശാലിനി എന്ന പേര് തീര്‍ച്ചയായും കേള്‍ക്കാന്‍ സാധിക്കും. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബന്‍ശാലിന് കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളും ഗോസിപ്പുകളും വന്നിരുന്നു.

എന്നാല്‍ അപ്പോഴേക്കും ശാലിനി അജിത്തിനെ പ്രണയിച്ച് തുടങ്ങിയിരുന്നു. സിനിമാ കഥകളോട് കിടപിടിക്കുന്നതാണ് അജിത്ത്ശാലിനി പ്രണയകഥ. 1999ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്‌ബോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍ അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചു. ആ സംഭവത്തിന് ശേഷമാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്.

അമര്‍ക്കളത്തിലേക്ക് ശാലിനി അഭിനയിക്കാനെത്തിയത് പോലും ഏറെ നാളത്തെ അണിയറപ്രവര്‍ത്തകരുടെ പരിശ്രമത്തിന് ശേഷമാണ്. ആദ്യം സംവിധായകന്‍ ചെന്നപ്പോള്‍ പഠനത്തിന് പ്രാധാന്യം നല്‍കുകയാണെന്നും പ്ലസ്ടു പരീക്ഷ ഉണ്ടെന്നും പറഞ്ഞ് ശാലിനിയും കുടുംബവും മടക്കി അയച്ചു. എങ്കിലും ശാലിനിയെ നായികയാക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നതിനാല്‍ താരത്തെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ശരണ്‍ അജിത്തിനെ അയച്ചു.

പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ... ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.... അങ്ങനെയാണ് ശാലിനി അഭിനയിക്കാമെന്ന് സമ്മതിച്ചത്. ശേഷം ചിത്രീകരണത്തിന് എത്തിയ ശാലിനിക്ക് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയ്യിലിരുന്ന കത്തിമൂലം പരിക്കേറ്റു.

വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിനും സങ്കമായി. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends