മനസ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്... സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നിവിന്‍ പോളി

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ് നിവിന്‍ പോളി. സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നടന്‍ നിവിന്‍ പോളി പറയുന്നു.സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിജയപരാജയങ്ങള്‍ നോക്കിയല്ല സിനിമ തിരെഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു.
പരാജയത്തെ പറ്റിയോര്‍ത്ത് ഇന്ന് പേടിയൊന്നുമില്ല. മനസ്സിനിഷ്ടപ്പെട്ട, പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാനാണ് ശ്രമിക്കുന്നത്.പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും.
എല്ലാ മേഖലയിലും ഇള്ളതുപോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാവൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാവൂ.സൊസൈറ്റി നല്‍കുന്ന ഈ പ്രഷര്‍ വളരെ വലുതാണ്.
കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂ എന്ന തോന്നല്‍ മാറ്റിയാല്‍ സമാധാനമായി സിനിമ ചെയ്യാം. പിന്നെ 'നിന്റെ ഇത്രയും വര്‍ഷം പോയില്ലേ' എന്ന ഡയലോഗ് കേള്‍ക്കാതിരിക്കുക. മനസ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് കേള്‍ക്കുക നിവിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























