നിറഞ്ഞ ചിരിയുമായി ദേവ്യാൻ, ആദ്യമായി മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രേയാ ഘോഷാൽ

ആദ്യമായി മകൻ ദേവ്യാന് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് ശ്രേയാ ഘോഷാൽ. മകനുമൊത്തുള്ള ചില ചിത്രങ്ങൾ നേരത്തെയും ശ്രേയ പങ്കുവെച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം മറയ്ക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. മകൻ പിറന്ന് ആറ് മാസം പിന്നിട്ട വേളയിൽ തന്റെ കൊച്ചു രാജകുമാരനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ശ്രേയ. ശ്രേയയുടെ കൈകളിൽ നിറഞ്ഞ ചിരിയുമായി ഇരിക്കുന്ന ദേവ്യാന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
മകന്റെ ചിത്രത്തോടൊപ്പം ശ്രേയ ഇങ്ങനെ കുറിച്ചുത് ഇങ്ങനെയാണ്'എല്ലാവർക്കും ഹായ്.... ഞാൻ ദേവ്യനാണ്. എനിക്ക് ഇന്ന് 6 മാസം തികയുന്നു. ഇപ്പോൾ ഞാൻ എനിക്ക് ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുകയാണ്. പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതിലും ചിത്ര പുസ്തകങ്ങൾ വായിക്കുന്നതിലും മണ്ടത്തരങ്ങൾ കേട്ട് ഉറക്കെ ചിരിക്കുന്നതിലും എന്റെ അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങളിൽ നടത്തുന്നതിലും തിരക്കിലാണ്. നിങ്ങൾ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി...' ദേവ്യാൻ ആരാധകരോട് സംസാരിക്കുന്ന തരത്തിലായിരുന്നു ശ്രേയയുടെ കുറിപ്പ്.
ഗർഭകാലത്ത് നിറവയറുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ കൂട്ടുകാരും ബന്ധുക്കളും ഒരുക്കിയ ബേബി ഷവർ ആഘോഷത്തിന്‍റെ ചിത്രങ്ങളും ശ്രേയ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























