രമ്യ നമ്പീശന്റെ ന്യൂ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ....
ബാലതാരമായി എത്തി പിന്നീട് ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത് നായികയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് രമ്യ നമ്പീശന്. ആനച്ചന്ദം എന്ന ജയറാം ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറിയത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു താരം.
അഭിനേത്രി എന്നതിനപ്പുറം മികച്ച ഗായികയും അവതാരകയുമാണ് രമ്യ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. വെസ്റ്റേണ്‍ ഔട്ട്ഫിറ്റില്‍ അതിമനോഹരിയായാണ് താരത്തെ കാണാന്‍ സാധിക്കുന്നത്. ഒട്ടേറെ പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
ഈയിടെയായി വെസ്റ്റേണ്‍ ഔട്ട്ഫിറ്റാണ് രമ്യ ട്രൈ ചെയ്യുന്നത്. മികച്ചതും വ്യത്യസ്തവുമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ ഒന്നടങ്കം ശ്രദ്ധ കവരുകയാണ് താരം.
https://www.facebook.com/Malayalivartha