Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തിരിപ്പിന്റെ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോയത്... വലിയ കാര്യങ്ങള്‍ക്ക് വലിയ സഹനങ്ങളും വേണ്ടിവരും; 'മരക്കാര്‍' റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

28 NOVEMBER 2021 07:56 PM IST
മലയാളി വാര്‍ത്ത

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍ സിനിമ 'മരക്കാര്‍' തീയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. 'മരക്കാര്‍' റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ . സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍.

'മോഹന്‍ലാല്‍ ബിസിനസുകാരനാണ്' എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവുംകൂടിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങള്‍ ഈ സിനിമയിലൂടെ സംസാരിക്കുന്നത്. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ഒരുപാട് വായനയും ഗവേഷണവും നടത്തിയാണ് പ്രിയന്‍ മരക്കാര്‍ തിരക്കഥ എഴുതിയത്. അത്രതന്നെ ഗവേഷണം സാബു സിറിളും ചെയ്തു. ഭാഷാഭേദമില്ലാതെ ഒരുപാട് അഭിനേതാക്കള്‍ പ്രതിഫലത്തുകപോലും പറയാതെ അഭിനയിക്കാനെത്തി.

നൂറു കണക്കിന് മനുഷ്യര്‍ രാപകല്‍ രാമോജി ഫിലിം സിറ്റിയില്‍ അധ്വാനിച്ചു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ അതീവ സൂക്ഷ്മമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. എല്ലാ പ്രതിബന്ധങ്ങളും നിശ്ശബ്ദമായി തരണംചെയ്ത് പടം തീര്‍ത്തപ്പോഴാണ് കോവിഡ് പടര്‍ന്നതും ലോകം അടച്ചിടപ്പെട്ടതും.

എനിക്കും പ്രിയനും മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അതൊരു ഷോക്കായിരുന്നു. എന്നാല്‍, ഇന്നാലോചിക്കുമ്‌ബോള്‍ മറിച്ചാണ് തോന്നുന്നത്: പടം ഇറങ്ങി ഒരാഴ്ച കഴിയുമ്‌ബോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെങ്കിലോ? ദുരന്തത്തിനുമേലെ മറ്റൊരു ദുരന്തമാകുമായിരുന്നു അത്. നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുമായിരുന്നു ഞങ്ങള്‍ക്ക്.

കാത്തിരിപ്പിന്റെ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ഏറെ സങ്കടകരവും സമ്മര്‍ദപൂര്‍ണവുമായിരുന്നു അത്. ലോകം കാണേണ്ട ഒരു കാലാസൃഷ്ടി ഇങ്ങനെ ഇരുട്ടിലിരിക്കുന്നല്ലോ എന്ന സങ്കടം; വലിയ സാമ്ബത്തികബാധ്യതയുടെ സമ്മര്‍ദം. രണ്ടിനും നടുവിലൂടെയാണ് രണ്ടുവര്‍ഷം ഞങ്ങള്‍ തുഴഞ്ഞത്. വലിയ കാര്യങ്ങള്‍ക്ക് വലിയ സഹനങ്ങളും വേണ്ടിവരുമെന്നത് ഒരു പ്രപഞ്ചസത്യമാണല്ലോയെന്നും മോഹന്‍ലാല്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (12 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (23 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (30 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (52 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends