നാദിര്‍ഷയുടെ 'ഈശോ'യ്ക്ക് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് സെന്‍സര്‍ ബോര്‍ഡ്

ക്രിസ്ത്യന്‍ മത വിശ്വാസികള്‍ വിവാദമാക്കിയ നാദിര്‍ഷയുടെ പുതിയ ചിത്രമായ 'ഈശോ'യ്ക്ക് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് സെന്‍സര്‍ ബോര്‍ഡ്. ജയസൂര്യ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് നാദിര്‍ഷ പറഞ്ഞു.
ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി പോയെങ്കിലും ഇത് തള്ളി.
സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. ഹര്‍ജിയ്ക്ക് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റാന്‍ തയാറല്ലെന്നാണ് നാദിര്‍ഷ വ്യക്തമാക്കിയത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha

























