എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അറിയില്ല... ദൂരയാത്ര പോവുമ്‌ബോള്‍ പറയാനുള്ളതെല്ലാം എഴുതി 'മിസ് യൂ' എന്ന് കുറിക്കുമെന്ന് സംയുക്ത

മലയാളികളുടെ ഇഷ്ട താരജോഡികളാണ് ബിജുമേനോനും സംയുക്ത വര്‍മ്മയും. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തായും പങ്കാളിയായും തണലുപോലെ സംയുക്തയുണ്ട്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്നു പേരുള്ള ഒരു മകനുണ്ട്.
മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും നായകനും നായികയുമായാലോ എന്ന് ഇരുവര്‍ക്കും തോന്നിയത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്ബതികള്‍ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവര്‍ക്ക് അറിയില്ല.
ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദാമ്ബത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട് എന്നാണ് സംയുക്ത പറഞ്ഞത്.
ദൂരയാത്ര പോവുമ്‌ബോള്‍ പറയാനുള്ളതെല്ലാം എഴുതി 'മിസ് യൂ' എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്.
https://www.facebook.com/Malayalivartha

























