Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റെഡ് വൈന്‍ പുറത്തിറങ്ങി ഒമ്പത് വര്‍ഷം... ലാലേട്ടന്‍ എന്ന മഹാ നടന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത് പ്രാര്‍ത്ഥനാപൂര്‍വ്വം ആക്ഷന്‍ പറയാന്‍ സാധിച്ചത് എന്റെ മഹാഭാഗ്യമെന്ന് സലാം ബാപ്പു

29 NOVEMBER 2021 10:47 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തിയ റെഡ് വൈന്‍ പുറത്തിറങ്ങി ഒമ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സംവിധായകന്‍ ആയ സലാം ബാപ്പു പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഒന്‍പത് വര്‍ഷം മുന്‍പ് ഇതേ ദിവസത്തെ തണുപ്പുളള പ്രഭാതത്തിലാണ് 'റെഡ് വൈന്‍' റോള്‍ ചെയ്ത് തുടങ്ങിയത്.

ശില്‍പങ്ങളുടെ നഗരത്തില്‍ ഞങ്ങള്‍ ഒത്തുകൂടി ഏറെ നാളത്തെ തയ്യാറെടുപ്പുകളാടെ, ആത്മ വിശ്വാസത്തോടെ നവംബര്‍ 29ന്റെ പുലരിയിലേക്കുണര്‍ന്നപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരൂടേയും മനസ്സ് ചുവന്ന വീഞ്ഞിന്‍ ലഹരിയിലായിരൂന്നു. ഇന്നാണ് എന്റെ സ്വതന്ത്ര സംവിധായക ജീവിതത്തിന് തിരി തെളിഞ്ഞത്.

ധ്യാനനിരതനായി മിഴിയടച്ചിരിക്കുന്ന ലാലേട്ടന്‍ എന്ന മഹാ നടന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത് പ്രാര്‍ത്ഥനാപൂര്‍വ്വം ആക്ഷന്‍ പറയാന്‍ സാധിച്ചത് എന്റെ മഹാഭാഗ്യം. ഒരൂ പുതുമുഖ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞ കഥ കേട്ടയുടന്‍ ഓക്കെ പറഞ്ഞ ലാലാട്ടനോടുളള നന്ദി ഇവിടെ കുറിക്കട്ടെ.

വയനാടും കോഴിക്കോടും കൊച്ചിയിലുമായി 42 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന് നന്ദി പറയാന്‍ ഒരൂ പാട് പേര്‍ക്കുണ്ട്. എല്ലാ അനുഗ്രഹവും നല്‍കിയ ഗുരൂ നാഥന്‍ ലാല്‍ ജോസ് സാര്‍, ആദ്യമായി സ്വതന്ത്ര സംവിധായകനാകാന്‍ ധൈര്യം നല്‍കിയ മമ്മൂക്ക, പ്രാര്‍ത്ഥനയോടെ എല്ലാ സപ്പോര്‍ട്ടും നല്‍കിയ എന്റെ കുടുംബം, ആദ്യാവസാനം വരെ കൂടെ നിന്ന പ്രൊഡ്യൂസര്‍ ഗിരീഷേട്ടന്‍, റെഡ് വൈന്‍ എന്ന സ്വപ്നം വേഗത്തിലാകാന്‍ കാരണക്കാരനായ ഫഹദ് ഫാസില്‍, ഒരൂ പുതിയ സംവിധായകനെന്ന പ്രതീതി എന്നില്‍ ഉണ്ടാക്കാതെ കൂടെ നിന്ന തിരക്കഥാകൃത്ത് മാമന്‍ കെ. രാജന്‍, എഡിററര്‍ രഞ്ജന്‍ എബ്രാഹാം, വിനോദ് ഷൊര്‍ണ്ണൂര്‍, മനോജ് പിളള , സന്തോഷ് രാമന്‍ , പ്രജിത്ത്, ടിനു പാപ്പച്ചന്‍, എസ്.ബി.സതീഷ്, ബിജിബാല്‍, റഫീക് അഹമ്മദ്, മഹാദേവന്‍ തംബി, റോഷന്‍ തുടങ്ങിയ സുഹൃത്തുക്കളോടും എന്റെ മനസ്സിലെ കഥാപാത്രങ്ങള്‍ക്ക് വേഷ പകര്‍ച്ച നല്‍കിയ ആസിഫലി, സൈജു കുറുപ്പ്, സുരാജ് , രവി ചേട്ടന്‍, ജെ.പി, കൈലാഷ്, അനൂപ്, സുധീര്‍ കരമന, ഇര്‍ഷാദ്, മന്‍രാജ്, മൊയ്തീന്‍ കോയക്ക, മീര നന്ദന്‍, മിയ, അനുശ്രീ, മേഘ്‌നാ രാജ്, മരിയ, അംബിക മോഹന്‍ തുടങ്ങിയവര്‍ക്കും യൂണിററിലെ ഓരോരൂത്തരോടും റെഡ് വൈന്‍ പൂര്‍ത്തീകരിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൂടെ നിന്ന എല്ലാവരേയും ഞാന്‍ കൃതജ്ഞതയോടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഇത്രയും ആര്‍ട്ടിസ്റ്റുകളും ലൊക്കെഷനുമുള്ള സിനിമ കുറഞ്ഞ ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞത് അത്ഭുതത്തോടെ പലരും ചോദിക്കാറുണ്ട്, അതിനേക്കാളും എനിക്കഭിമാനം നിര്‍മ്മാതാവിന് രണ്ടര കോടിയോളം ലാഭമായി തിരിച്ചു നല്‍കാന്‍ കഴിഞ്ഞതിലാണ്. സോഷ്യല്‍ കമ്മിററഡ് ആയ ഒരൂ കഥ ആദ്യ സിനിമ ആക്കണമെന്ന് ഞങ്ങളുടെ തീരൂമാനമായിരൂന്നു, വര്‍ഷങ്ങള്‍ കഴിയുമ്‌ബോള്‍ അന്നു ഞങ്ങള്‍ പറഞ്ഞ വിഷയം ഒരൂ പ്രവചനം പോലെ എത്രമാത്രം പ്രസക്തമായെന്ന് റെഡ് വൈന്‍ കണ്ട പലരൂം ഇന്ന് തിരിച്ചറിയുന്നുണ്ടാവും. ഓരോ വട്ടവും ടെലിവിഷനില്‍ സിനിമ വരുമ്‌ബോള്‍ ഇന്നും 2 കോളെങ്കിലും വരും, അവര്‍ സിനിമയെ കുറിച്ച് നല്ലത് പറയുമ്‌ബോള്‍ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല. പലരും അടുത്ത സിനിമകളെ കുറിച്ച് ചോദിക്കും, ഉപദേശിക്കും.

ഇരയും വേട്ടക്കാരനും തമ്മിലുളള ദൂരം ഒരൂ ചങ്ങല കണ്ണി പോലെ അടുത്താണെന്ന് തിരിച്ചറിയാനൊരൂ എളിയ ശ്രമമായിരൂന്നു റെഡ് വൈന്‍, ചിലര്‍ ഞങ്ങളുടെ നന്മ തിരിച്ചറിഞ്ഞു ചിലര്‍ വിമര്‍ഷനങ്ങളോടെ ഞങ്ങളെ വരവേററു....
രണ്ടും ഇരൂ കൈയ്യും നീട്ടി സ്വീകരിക്കുന്നു.... നിങ്ങള്‍ നല്‍കിയ പൂക്കളും കനലുകളുമാണ് ഞങ്ങളുടെ ഊര്‍ജ്ജം... നന്ദി എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (8 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

Malayali Vartha Recommends