നടന് ബ്രഹ്മ മിശ്രയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് പോലീസ്
നടന് ബ്രഹ്മ മിശ്രയെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36 വയസായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെ ബാത്റൂമിന്റെ നിലത്തായിട്ടാണ് കണ്ടെത്തിയത്. ത്രില്ലര്‍ വെബ്സീരീസ് മിര്‍സാപുരില്‍ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര.
മുംബൈയിലെ വെര്‍സോവയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മിശ്ര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
അടുത്ത അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവര്‍ മിശ്രയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പൊലീസ് നിഗമനം. നെഞ്ചുവേദന കാരണം നവംബര്‍ 29ന് മിശ്ര ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha