ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങള്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്. നഷ്ടമായത് രാജ്യത്തിന്റെ വിലപ്പെട്ട ജീവന്‍.
രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ സൈനിക മേധാവികളില്‍ ഒരാളായ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏവര്‍ക്കും പ്രണാമം. സംവിധായകന്‍ ഷാജി കൈലാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
മരണപ്പെട്ട എല്ലാവര്‍ക്കും പ്രാര്‍ത്ഥനകളും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പ്രിഥ്വിരാജ് കുറിച്ചു. ബിപിന്‍ റാവത്തിന്റെ കുടുംബത്തിന് സമാധാനവും ശക്തിയും നല്‍കേണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് കുറിച്ചു. സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലികള്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പാകിസ്താനെയും മ്യാന്മറിനെയും വിറപ്പിച്ച സേനാ നായകന്‍ ബിപിന്‍ റാവത്ത് ശത്രുക്കളുടെ പേടി സ്വപ്നം
മഞ്ജു വാര്യര്‍, ഗിന്നസ് പക്രു, സുരേഷ് ഗോപി,പ്രിഥ്വിരാജ്, ആന്റോ ജോസഫ് തുടങ്ങിയവരാണ് അനുശോചനമര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ജനറല്‍ ബിപിന്‍ റാവത്തും മറ്റ് 12 പേരുടെയും മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടലും ദുഃഖവും തോന്നി. ഇത് നമ്മുടെ രാജ്യത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മഞ്ജു വാര്യര്‍ കുറിച്ചു.
ഈ വര്‍ഷത്തെ ഏറ്റവും ഭയാനകമായ വാര്‍ത്ത ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ദാരുണമായ ഹെലികോപ്റ്റര്‍ അപകടത്തിലെ വിയോഗമാണ്. രാഷ്ട്രത്തിന് ജനറല്‍ റാവത്തിന്റെ സേവനത്തിന് രാജ്യം എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഓം. ശാന്തി ജയ് ഹിന്ദ് ബിപിന്‍ റാവത്തിന്റെ ചിത്രത്തില്‍ എഴുതികൊണ്ട് കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























