Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഫ്‌ളാറ്റിലേക്ക് ആരാധകര്‍ ഇരച്ചെത്തി.. അച്ഛാ മതി.. എനിച്ച് വീട്ടിൽ പോണം.. വാ! പിണങ്ങി കരഞ്ഞ് മഹാലക്ഷ്മി; ദുബായിൽ കറങ്ങാൻ ഇറങ്ങിയതോടെ സംഭവിച്ചത്...

09 DECEMBER 2021 01:24 PM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചറിയാൻ താല്പര്യകൂടുതലുള്ളവരാണ് മലയാളികൾ. അതുപോലെ താരപുത്രിമാരെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയിക്കും മുന്‍പേ താരങ്ങളായി മാറുന്നവരാണ് സിനിമാതാരങ്ങളുടെ മക്കൾ. ഭാവിയില്‍ ഇവരായിരിക്കും സിനിമയില്‍ തിളങ്ങുന്നതെന്ന വിലയിരുത്തലുകള്‍ തുടക്കം മുതൽ തന്നെ ചർച്ചയാകാറുമുണ്ട്.

അത്തരത്തിൽ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് മഹാലക്ഷ്മി ദിലീപ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ ഒരുത്തരം പറയാം . ദിലീപും കാവ്യാ മാധവനുമായിരിക്കും .വിവാഹത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരായെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകളും വന്നിരുന്നെങ്കിലും 2016 നവംബറില്‍ അതവസാനിച്ചു. 2018ലാണ് ഇരുവർക്കും മഹാലക്ഷ്മി ജനിക്കുന്നത്. താരദമ്പതികളുടെ പ്രതിസന്ധികള്‍ക്കിടയിലായിരുന്നു ആ കുഞ്ഞതിഥിയുടെ വരവ്.

സോഷ്യൽ മീഡിയയിൽ ഇരുവരും അത്ര സജീവമല്ല എങ്കിലും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരദമ്പതികൾ ശ്രമിക്കാറുണ്ട്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന്റെയും ആദ്യാക്ഷരം കുറിച്ചതിന്റെയുമൊക്കെ ചിത്രങ്ങൾ ദിലീപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ ചിത്രങ്ങളെല്ലാം സ്വീകരിച്ചത്.

ദിലീപിൻറെ മൂത്തമകൾ മീനാക്ഷിയും കുഞ്ഞനുജത്തിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കൊക്കെ പങ്കുവയ്ക്കാറുണ്ട്. ദിലീപിനൊപ്പമാണ് മീനാക്ഷിയും താമസിക്കുന്നത്. കോയമ്പത്തൂരിൽ ഇപ്പോൾ മെഡിസിൻ പഠനത്തിൻറെ തിരക്കിലാണ് മീനാക്ഷി. വീട്ടിൽ പ്രധാനപ്പെട്ട വിശേഷങ്ങൾ നടക്കുമ്പോൾ മാത്രമാണ് മീനാക്ഷി ഇപ്പോൾ നാട്ടിലേക്ക് വരാറ്. കാവ്യയുടെ ബർത്ത് ഡേ ആഘോഷങ്ങൾക്കും മീനാക്ഷിയുടെ ആദ്യാക്ഷരം കുറിക്കൽ ചടങ്ങിനും ആണ് അവസാനമായി മീനാക്ഷി നാട്ടിലെത്തിയത്.

ഇപ്പോഴിതാ കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം ദുബായിൽ കറങ്ങാൻ എത്തിയ ദിലീപിൻറെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. ദുബായ് എക്സ്പോയിൽ പങ്കെടുക്കാനാണ് കുടുംബസമേതം ദിലീപ് ദുബായിൽ എത്തിയിരിക്കുന്നത്. എക്സ്പോയിൽ പങ്കെടുക്കുന്നതിന് ഇടയിലുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

 

ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കാവ്യയുടേയും ദിലീപിന്റെയും കയ്യിൽ ആരോടും മിണ്ടാതെ പിണങ്ങിയിരിക്കുന്ന മഹാലക്ഷ്മി ആണ് വീഡിയോയിലെ താരം. മഹാലക്ഷ്മിയെ കളിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ആരോടും മിണ്ടാതെ അല്പം ഗൗരവത്തിലാണ് മഹാലക്ഷ്മിയുടെ ഇരുപ്പ്. ഏതായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. താരദമ്പതിമാരുടെ ഫാൻസ്‌ ഗ്രൂപ്പുകളിലൂടെയും മറ്റും ആരാധകർ മാമാട്ടിക്കുട്ടിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (4 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (12 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

Malayali Vartha Recommends