ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തി... ചിത്രീകരണം പൂര്‍ത്തിയായ സന്തോഷത്തില്‍ ഡാന്‍സുമായി മീര ജാസ്മിന്‍

ഒരുകാലത്ത് മലയാള സിനിമയിലെ സജീവന്‍ സാനിധ്യം ആയിരുന്നു മീര ജാസ്മിന്‍. നായികയായി ആദ്യം അഭിനയിച്ച ചിത്രം മുതല്‍ താരം തന്റെ സാനിധ്യം അറിയിച്ചു. ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മീര കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മീര വീണ്ടും തിരിച്ചെത്തുന്നത്. ജയറാം ആണ് ചിത്രത്തിലെ നായകന്‍.
ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് പുറത്തുവിട്ട ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മീര ജാസ്മിന്‍ ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷത്തില്‍ ആണ് മീര ഡാന്‍സ് ചെയ്യുന്നത്. തന്റെ അസിസ്റ്റന്‍സിനൊപ്പം കാരവാനില്‍ ആണ് താരം ഡാന്‍സ് ചെയ്യുന്നത്. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























