തിരക്കിനിടയില്‍ ഷൂ ഇട്ടത് മാറിപോയോ... ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഷൂവിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷന്‍ ലോകത്തും ആരാധകര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും സമൂഹമാദ്ധ്യമങ്ങളിലും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഷൂവിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രണ്ട് കാലുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള ഷൂവാണ് താരം ധരിച്ചിരിക്കുന്നത്.
ഷൂവിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പാദരക്ഷകള്‍ നല്ല ഭംഗിയുണ്ടെന്നും, നടിക്ക് ചേരുന്നുണ്ടെന്നുമൊക്കെ ആരാധകര്‍ പറയുന്നു. എന്നാല്‍ മറ്റുചിലരാകട്ടെ തിരക്കിനിടയില്‍ ഷൂ ഇട്ടത് മാറിപോയോയെന്നും, ഭ്രാന്താണോയെന്നും, ഏത് അമ്പലത്തില്‍ നിന്നാണ് മോഷ്ടിച്ചതെന്നുമൊക്കെയാണ് ചോദിക്കുന്നത്.
ശില്‍പ എന്ത് ധരിച്ചാലും നിങ്ങള്‍ക്ക് എന്താണ് എന്നാണ് ആരാധകര്‍ വിമര്‍ശകരോട് ചോദിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ യോഗന്‍ ഷായാണ് മുംബയിലെ കലിന എയര്‍പോര്‍ട്ടില്‍ നിന്നുള്ള നടിയുടെ ചിത്രം പകര്‍ത്തിയത്. വെള്ള ടീ ഷര്‍ട്ടും, കറുത്ത ലെതര്‍ ജാക്കറ്റും,കറുത്ത ട്രൗസര്‍ ധരിച്ചാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha
























