Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രം കണ്ടതിന് ശേഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി... ഹോം സിനിമയേയും ഇന്ദ്രന്‍സിനെയും അഭിനന്ദിച്ച് സിദ്ധാര്‍ഥ്

11 DECEMBER 2021 10:51 PM IST
മലയാളി വാര്‍ത്ത

സിനിമയും സിനിമയിലെ കഥാപാത്രങ്ങളും ഒരുപോലെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്ന ചിത്രമായിരുന്നു ഹോം. സിനിമയ്ക്ക് ആശംസകളറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും കാഴ്ചവെച്ച പ്രകടനത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സിനിമയെ കുറിച്ചും സിനിമയിലെ ഇരുവരുടെയും അഭിനയത്തെ കുറിച്ചുമുള്ള തന്റെ അഭിപ്രായം സിദ്ധാര്‍ഥ് പങ്കുവെച്ചത്.

'ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി. ദൈവത്തിന് നന്ദി, എങ്ങനെ സിനിമകളില്‍ അഭിനയിക്കണമെന്ന് പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുണ്ട്…
കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്.
ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം മാത്രം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും എന്റെ പിന്തുണയറിയിക്കുകയാണ്. നിങ്ങളെല്ലാവരും ഊഷ്മളമായ സ്‌നേഹം അര്‍ഹിക്കുന്നുണ്ട്,' സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനങ്ങള്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മെന്‍സിലൂടെ ഇന്ദ്രന്‍സ് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചത്.

സിനിമയിപ്പോള്‍ ബോളിവുഡില്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends