Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയുടെ വിക്കറ്റ് വീണു....പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല;യാത്ര പറച്ചിലുകള്‍ എന്നും വേദനാജനകമാണ്; അവസാനമായെന്ന് മനസ്സിലായാല്‍ പോവാനുള്ള കാര്യങ്ങളും ചെയ്യാറുണ്ട്;കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത്....കാവ്യയുടെ വാക്കുകൾ ഞെട്ടിക്കുന്നത്!!!!!!

12 DECEMBER 2021 08:06 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടനായികയാണ് കാവ്യാമാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ, ദോസ്ത്, മീശമാധവൻ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ നായികാപദവിയിൽ തിളങ്ങിയ താരം അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു എന്ന് തന്നെ പറയാം.

വിടർന്ന വലിയ കണ്ണുകളും ഇടതൂർന്ന കാർകൂന്തലും കൊണ്ട് ആരെയും ആകർഷിക്കുന്ന വശ്യസൗന്ദര്യത്തിന് ഉടമയായിരുന്നു താരം. കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ കാവ്യയുടെ ഒരു പഴയ അഭിമുഖം വൈറലാകുകയാണ്.

അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ അക്കാര്യത്തില്‍ അത്ര കംഫര്‍ട്ടല്ല . മലയാളത്തില്‍ എല്ലാം പരിചയമുണ്ട്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറെ ഇഷ്ടം. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നാണ് പറയുന്നത്.

യാത്ര പറച്ചിലുകള്‍ എന്നും വേദനാജനകമാണെന്നും കാവ്യ പറഞ്ഞിരിക്കുന്നു. അവസാന സീനാണെന്ന് മനസ്സിലായാല്‍ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവുകയാണ് പതിവെന്നും താരം പറയുന്നു.

കാവ്യയുടെ വിക്കറ്റ് വീണു. പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ലെന്നും പറഞ്ഞിരിക്കുന്നു . ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേതെന്നും കാവ്യ വ്യക്തമാക്കിയിരിക്കുന്നു.

ഡിഗ്രിക്ക് ജോയിന്‍ ചെയ്‌തെങ്കിലും കോളേജിലൊന്നും പോവാൻ കഴിഞ്ഞിട്ടില്ലെന്നും വീട്ടില്‍ നിന്നായിരുന്നു പഠിച്ചതെന്ന് കാവ്യ പറയുന്നുണ്ട് .അവാര്‍ഡിനെക്കുറിച്ചൊന്നും അങ്ങനെ പ്രതീക്ഷിക്കാറില്ലെന്നും കാവ്യ പറഞ്ഞിരിക്കുകയാണ്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി.

എങ്കിലും കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മാത്രം പങ്കിടുന്ന പേജ് അടുത്തിടെ ആരംഭിച്ചിരുന്നു ചുരുങ്ങിയ സമയം കൊണ്ട് നിറയെ ഫോളോവേഴ്സിനെ നേടാനും പേജിന് ആയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends