Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജഗതി ശ്രീകുമാര്‍ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കും...

13 DECEMBER 2021 11:37 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി ചിത്രത്തിന്റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോള്‍ അഞ്ചാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം എന്ന് കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രങ്ങളില്‍ അവതരിപ്പിച്ചത്.

അഭിനയ രംഗത്ത് നിന്നു 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാര്‍ ഒരു പരസ്യചിത്രത്തിലും സിനിമയിലും കഴിഞ്ഞവര്‍ഷം അഭിനയിച്ചു. സിനിമ റിലീസായിട്ടില്ല. സി.ബി.ഐ 5ല്‍ ജഗതി അഭിനയിക്കുന്ന രംഗങ്ങള്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ത്തന്നെ ചിത്രീകരിക്കും.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അഞ്ചാം ഭാഗം എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നവംബര്‍ 29ന് നടന്നു. ശനിയാഴ്ച സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ എത്തിയ വിവരം മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ അദ്ദേഹം സെറ്റില്‍ എത്തുന്ന വീഡിയോയും പങ്കുവച്ചു.

രമേശ് പിഷാരടി ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍.

മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends