Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആന്‍ ആഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു...

14 DECEMBER 2021 10:33 PM IST
മലയാളി വാര്‍ത്ത

ആറ് വര്‍ഷത്തിന് ശേഷം നടി ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു. എം.മുകന്ദന്‍ ആദ്യമായി തിരക്കഥ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത്.

നിലവില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ആന്‍ അഗസ്റ്റിന്‍ ആരംഭിച്ചിട്ടുണ്ട്. മാഹിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. എം.മുകുന്ദന്റെ ഇതേപേരിലുള്ള കഥയാണ് സിനിമയാകുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സുരാജിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

കടല്‍ കാണാത്ത കപ്പല്‍ യുദ്ധം, മരക്കാറിലെ കപ്പലുകള്‍ ചിത്രീകരിച്ചത് ഇങ്ങനെ; ബിഹൈന്‍ഡ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
'കഥ ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ അതിന്റെ അവകാശം വാങ്ങി, ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഈ സിനിമ നിര്‍മിക്കാമെന്ന് കരുതിയ ഉടന്‍ തന്നെ സുരാജിനെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ 'സ്റ്റാര്‍ഡം' അന്ന് അദ്ദേഹത്തിനില്ല.

പിന്നീട് ഈ അടുത്താണ് ആന്‍ അഗസ്റ്റിനോട് ഈ സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചത്, ആന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു' എന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം. സ്വസ്തിക, ജനാര്‍ദനന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അളഗപ്പന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഔസേപ്പച്ചന്‍ സംഗീതസംവിധാനവും പ്രഭാവര്‍മ്മ വരികളും എഴുതുന്നു.

ഹരികുമാറിന്റെ ആദ്യ ചിത്രമായ ആമ്പല്‍ പൂവ് തിയേറ്ററുകളില്‍ എത്തിയിട്ട് ഡിസംബര്‍ 11 ന് 40 വര്‍ഷം തികഞ്ഞു. . സുരഭി ലക്ഷ്മി അഭിനയിച്ച ജ്വാലാമുഖിയാണ് ഹരികുമാര്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തെത്തിയ ചിത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends