മഞ്ഞണിഞ്ഞ കശ്‌മീരിന്റെ സൗന്ദര്യം നുകർന്ന് അഹാന കൃഷ്‌ണ, ശിക്കാരയിൽ ദാല്‍ തടാകത്തിലൂടെ യാത്രചെയ്യുന്ന ചിത്രം പങ്കുവെച്ച് താരം

തന്റെ അവധികാല യാത്രക്കായി കാശ്‌മീർ തിരഞ്ഞെടുത്ത് നടി അഹാന കൃഷ്‌ണ.മഞ്ഞണിഞ്ഞ കശ്‌മീരിന്റെ സൗന്ദര്യം നുകയാണ് താരം. വൈകുന്നേരത്തെ മനോഹരമായ വെയിലില്‍ കാശ്‌മീരിന്റെ സ്വന്തമായ ശിക്കാര എന്ന വളളത്തില്‍ പ്രസിദ്ധമായ ദാല്‍ തടാകത്തിലൂടെ യാത്രചെയ്യുന്ന ചിത്രമാണ് താരം ഏറ്റവും ഒടുവില്‍ പങ്കുവച്ചത്. കശ്മീർ യാത്രയുടെ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.
നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ ബ്രാൻഡിൽ നിന്നുള്ള കിടിലൻ ഔട്ഫിറ്റിൽ അതിമനോഹരിയായി ഒരുങ്ങിയ അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായിരുന്നു. കോഫി ബ്രൗൺ നിറത്തിലുള്ള ചോളിയും ധാരാളം മിറർ വർക്കുകൾ ചെയ്ത സ്ലീവ്ലസ് ഡിസൈനർ ബ്ലൗസുമാണ് താരത്തിന്റെ വേഷം. സരിൻ രാംദാസാണ് ഈ മനോഹര ചിത്രങ്ങൾക്കു പിന്നിലെ ക്യാമറമാൻ. ഉണ്ണിപ്സ് ആണ് മേക്കപ്പ്. അസാനിയ നസ്രിൻ ആണ് കോർഡിനേഷൻ.
https://www.facebook.com/Malayalivartha
























