Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയ്ക്കും ​ഗതികേടിലാണോ?, സല്‍മാന്‍ ഖാന്റെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക്; വാടക തുക കേട്ട് കണ്ണ്തള്ളി ആരാധകർ

17 DECEMBER 2021 12:39 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍റെ പ്രോപ്പര്‍ട്ടികളിൽ ഒന്ന് നടന്‍ അടുത്തിടെ വാടകയ്ക്ക് കൊടുത്തു. സല്‍മാന്‍ ഖാന്‍ താമസിക്കുന്നതും വാടകയ്ക്ക് എടുത്തിരിക്കുന്ന ഒരു ഫ്ലാറ്റിലാണ്. സല്‍മാന്‍ ഖാന്‍ വളരെക്കാലമായി ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. അത് കൂടാതെ മറ്റ് നിരവധി പ്രോപ്പര്‍ട്ടികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.

മുംബൈയിലുള്ള തന്റെ ഒരു പ്രോപ്പര്‍ട്ടി അദ്ദേഹം ആയുഷ് ദുവ എന്ന വ്യക്തിക്ക് പ്രതിമാസം 95,000 രൂപയ്ക്കാണ് അടുത്തിടെ വാടകയ്ക്ക് നല്‍കിയത്. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം, ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച്‌ ഡിസംബര്‍ 6 നാണ് ലീസ് ആന്‍ഡ് ലൈസന്‍സ് കരാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

3 മാസത്തേക്കുള്ള കരാറാണ് അത്. ആയുഷിന് സല്‍മാന്‍ വാടകയ്ക്ക് കൊടുത്ത ഈ അപ്പാര്‍ട്ട്മെന്റ് ശിവ് അസ്താന് ഹൈറ്റ്സിന്റെ പതിനാലാം നിലയിലുള്ളതാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 758 ചതുരശ്ര അടിയുള്ള അപ്പാര്‍ട്ട്മെന്റ് ആണിത്.

തന്റെ ഭാവി തലമുറകള്‍ക്ക് കൂടി സുഖമായി ജീവിക്കാനുള്ളത്ര സമ്ബാദ്യം അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമ കൂടാതെ സല്‍മാന് മറ്റ് ചില ബിസിനസുകളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. അതിലൂടെ മാത്രം വന്‍ തുകയാണ് സല്‍മാന്‍ ഖാന്‍ സമ്പാദിക്കുന്നത്.

റിയല്‍ എസ്റ്റേറ്റില്‍ സല്‍മാന് വളരെയധികം താല്പര്യമുണ്ട്. ജനുവരിയിലാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ സല്‍മാന്‍ തന്റെ ഇപ്പോഴത്തെ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്തത്. അവിടെയാണ് കുറേക്കാലമായി അദ്ദേഹം താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 139.40 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രണ്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റ് 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കി നാല് വര്‍ഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാന്ദ്രയിലെ തന്റെ ആഢംബര ഡ്യൂപ്ലെക്സ് ഫ്ലാറ്റിനായി പ്രതിമാസം 8.25 ലക്ഷം രൂപയ്ക്കുള്ള വാടക കരാര്‍ അദ്ദേഹം പുതുക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്ലാറ്റ് ഉടമകളായ ബാബാ സിദ്ധിഖ്, സീഷന്‍ സിദ്ധിഖ് എന്നിവരുമായുള്ള കരാറാണ് സല്‍മാന്‍ പുതുക്കിയത്. മഖ്ബ ഹൈറ്റ്സ് എന്നറിയപ്പെടുന്ന കെട്ടിടം 11 മാസത്തേക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (13 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (27 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (58 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends