ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും അഭിനയത്തിലേക്ക്, തമിഴിൽ തന്റെ മഹത്തായ ഇന്നിംഗ്‌സ് തുറക്കാന്‍ ഒരുങ്ങി താരം, വളരെ പ്രധാനപ്പെട്ട ഒരു റോളാണ്, കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇത്രയും നല്ല സിനിമയ്ക്കും...ടീമിനുമൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, താന്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുമെന്ന് ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. തമിഴ് സിനിമയില്‍ നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പം കാത്തു വാകുല രണ്ടു കാതല്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം ശ്രീശാന്ത് കുറിക്കുന്നത്.
ഇത്രയും നല്ല സിനിമയ്ക്കും ടീമിനുമൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു റോളാണ്, കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് സിനിമയുടെ സര്‍പ്രൈസ് എലമെന്റിനെ ഇല്ലാതാക്കും, ശ്രീശാന്ത് അഭിമുഖത്തില്‍ പങ്കുവെച്ചു.
കൂടുതല്‍ ചിത്രങ്ങളില്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ് താരം. തനിക്ക് മറ്റൊരു രസകരമായ തമിഴ് ചിത്രവും ഒരു ഹിന്ദി ചിത്രവുമുണ്ട്, അതില്‍ താന്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കും. ഒരു കന്നഡ ചിത്രത്തിന് വേണ്ടിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഘ്‌നേഷ് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ല്‍ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇവരുമായിരുന്നു മുഖ്യവേഷങ്ങളില്‍. ആ വര്‍ഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.
https://www.facebook.com/Malayalivartha
























