സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവി നിരന്തരം ശല്യം ചെയ്യുന്നു... പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പോലിസ്

ചലച്ചിത്ര താരം പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവിനെതിരെ പോലിസ് കേസെടുത്തു. മരട് പോലിസാണ് കേസെടുത്തത്. 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യുന്നതെന്ന് നടി പരാതിയില്‍ വ്യക്തമാക്കി.
പ്രതിയെ ഉടന്‍ പോലിസ് അറസ്റ്റ് ചെയ്‌തേക്കും. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലിസ് കേസെടുത്തത്. പാര്‍വതിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ളാറ്റിന് മുമ്ബിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പോലിസില്‍ പരാതിപ്പെട്ടത്.
https://www.facebook.com/Malayalivartha























