അഭിനയിപ്പിക്കാന്‍ ക്യൂ നില്‍ക്കുന്ന താരങ്ങള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ ഒരു വമ്പന്‍ ഡിമാന്റുമായി വിശ്വസുന്ദരി ഹര്‍നാസ്

വിശ്വസുന്ദരി ഹര്‍നാസ് സന്ധുവിനെ അഭിനന്ദിക്കാന്‍ ബോളിവുഡ് ക്യൂ നില്‍ക്കുകയാണ്. സംവിധായകര്‍ മാത്രമല്ല താരങ്ങളും നിര്‍മ്മാതാക്കളുമുണ്ട്. അവരുടെ മോഹങ്ങള്‍ നടക്കാന്‍ പോകുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയില്‍ അഭിനയിക്കുമെന്നും തന്റെ തൊഴില്‍ തന്നെ അഭിനയമാണെന്നും ഹര്‍നാസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നാടകരംഗത്ത് സജീവമാണെന്നും സിനിമാ അഭിനയം തന്റെ പരിഗണനയിലുള്ള കാര്യം തന്നെയാണെന്നും ഹര്‍നാസ് വ്യക്തമാക്കി.
എന്നാല്‍ സിനിമയില്‍ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ ഓടിനടക്കുന്ന ആളല്ല താനെന്നും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കൂ എന്നും ഹര്‍നാസ് വ്യക്തമാക്കി. വെറുതേ നായകനൊപ്പം നൃത്തം ചെയ്യാനും പാട്ട് പാടാനും വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും സമൂഹത്തിലും സിനിമാരംഗത്തും സ്ത്രീകളെ കുറിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാട് തിരുത്തികുറിക്കാന്‍ സഹായിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും സിനിമാ അഭിനയം പരീക്ഷിക്കുമെന്നും ഹര്‍നാസ് സൂചിപ്പിച്ചു.
സഞ്ജയ് ലീലാ ബന്‍സാലിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനെന്നും ബോളിവുഡ് താരം ഷാരുഖ് ഖാനെ താന്‍ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ഹര്‍നാസ് പറഞ്ഞു. പറയത്തക്ക പിന്തുണയൊന്നും ഇല്ലാതെ വന്നിട്ടും സ്വന്തം പരിശ്രമം കൊണ്ട് മാത്രം ഇന്നത്തെ നിലയില്‍ എത്തിയ ഷാരൂഖ് ഖാനോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും എന്നെങ്കിലും ഒരിക്കല്‍ ഇവരിരുവര്‍ക്കുമൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഹര്‍നാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























