മൂന്ന് മാസത്തിന് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും സിനിമാ സെറ്റില്‍

മൂന്ന് മാസത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സിനിമാ സെറ്റില്‍ തിരിച്ചെത്തി. മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ ഷൂട്ടിംഗ് പാതിവഴിയില്‍ നിര്‍ത്തിവെച്ച് മുംബൈയിലെ വസതിയില്‍ തിരിച്ചെത്തിയത്. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയ്ക്കിടെ ഒക്ടോബര്‍ രണ്ടിനാണ് ആര്യനെ അറസ്റ്റ് ചെയ്യുന്നത്.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് അന്ന് റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഒരുമാസത്തോളമുള്ള ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ 28നാണ് മുംബൈ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യം. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണം, അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കരുത് തുടങ്ങി 14 വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആര്യനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖും കുടുംബവും സോഷ്യല്‍ മീഡിയയില്‍ നിന്നും പൊതു ചടങ്ങില്‍ നിന്നും അകന്നു നിന്നിരുന്നു. ജാമ്യത്തിന് പിന്നാലെ അഭിഭാഷകര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന ഷാരൂഖിന്റെ ചിത്രവും പുറത്തുവന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗരി ഖാനും തന്റെ ഡിസൈന്‍ സ്റ്റുഡിയോയില്‍ തിരിച്ചെത്തി. ജോണ്‍ എബ്രഹാമിനും ദീപിക പദുകോണിനുമൊപ്പം പത്താനിലാണ് ഷാരൂഖ് നിലവില്‍ അഭിനയിക്കുന്നത്. 2018ല്‍ സീറോ എന്ന സിനിമയാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha
























