പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു.... 90 വയസ്സായിരുന്നു... ചെന്നൈയിലായിരുന്നു അന്ത്യം, മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമായാക്കിയ സംവിധായകനായിരുന്നു

പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആദ്യ മലയാള സിനിമ കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച 'കണ്ണും കരളും'. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമായാക്കിയ സംവിധായകനാണ്.
ഓപ്പോള്‍, ചട്ടക്കാരി, ഓടയില്‍ നിന്ന്, അരനാഴിക നേരം , പണിതീരാത്ത വീട് , മിണ്ടാപ്പെണ്ണ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകളുടെ പേരില്‍ 2009ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
1931ല്‍ പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.
നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























